കോട്ടയം: തെള്ളകം കാരിത്താസ് ആശുപത്രിയില്‍ നിരവധി അവസരങ്ങള്‍. ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടിവ്, കെയര്‍ കോര്‍ഡിനേറ്റര്‍ (ഐപി അഡ്മിഷന്‍ ഡെസ്‌ക്), ഗസ്റ്റ് റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, സൂപ്പര്‍വൈസര്‍ -ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടിവ് എന്നീ അവസരങ്ങളാണ് ഉള്ളത്.
ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടിവ് : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് മാനേജ്‌മെന്റില്‍ 3 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കെയര്‍ കോര്‍ഡിനേറ്റര്‍ (ഐപി അഡ്മിഷന്‍ ഡെസ്‌ക്): ഹെല്‍ത്ത് കെയര്‍ ഓപ്പറേഷന്‍സില്‍ 3 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
ഗസ്റ്റ് റിലേഷന്‍സ് എക്‌സിക്യൂട്ടിവ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഹെല്‍ത്ത് കെയര്‍ ഓപ്പറേഷന്‍സില്‍ 1 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സൂപ്പര്‍വൈസര്‍ -ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്: ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 10 മുതല്‍ 20 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. റിട്ടയേഡ് മിലിട്ടറി, എസ്‌ഐ റാങ്കിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടിവ്: ഏതെങ്കിലും ബിരുദവും ആശുപത്രിയുടെ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റില്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ കാരിത്താസ് ആശുപത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://caritashospital.org/careers ല്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 15.

