ഛത്തീസ്ഗഢിലെ ബിലാസ്‌പുർ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്.ഇ.സി.എൽ.), ഇന്ത്യൻ റെയിൽവേക്ക് കീഴിൽ പശ്ചിമബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ്, ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേ എന്നിവിടങ്ങളിലെ അപ്രന്റിസ് ട്രെയിനിങ്ങിന് അപേക്ഷിക്കാം.
എസ്.ഇ.സി.എൽ. : 450
മൈനിങ്ങിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 450 ഒഴിവുണ്ട്.
ഒഴിവുകൾ: ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറൽ-71, എസ്.സി.-19, എസ്.ടി.-32, ഒ.ബി.സി.-18) ടെക്നീഷ്യൻ അപ്രന്റിസസ്-മൈനിങ്/മൈൻ സർവേയിങ്: 310 (ജനറൽ-156, എസ്.സി.-71, എസ്.ടി.-43, ഒ.ബി.സി.-40),
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എൻജിനിയറിങ്ങിൽ നാലുവർഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുൾടൈം റെഗുലർയോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻപ് എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കാൻ പാടില്ല.
അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ www.mhrdnats.gov.in വഴി നൽകാം. വിവരങ്ങൾക്ക്: www.secl-cil.in അവസാനതീയതി: ഒക്ടോബർ അഞ്ച്.
ചിത്തരഞ്ജൻ ലോക്കോമോട്ടീവ്: 492
ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്.
ഒഴിവുകൾ: ഫിറ്റർ-200, ടർണർ-20, മെഷീനിസ്റ്റ്-56, വെൽഡർ (ജി.ആൻഡ്.ഇ.)-88, ഇലക്‌ട്രീഷ്യൻ-112, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്-4, പെയിന്റർ (ജി)-12 എന്നിങ്ങനെയാണ് ഓരോ ട്രേഡിലുമുള്ള ഒഴിവ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽവിവരങ്ങൾ പട്ടികയിൽ. വിമുക്തഭടർ/മക്കൾക്കും ഭിന്നശേഷിക്കാർക്കും (ഒ.എച്ച്., വി.എച്ച്., എച്ച്.എച്ച്.) 3 ശതമാനംവീതം സംവരണമുണ്ട്.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി.) പാസായവരായിരിക്കണം. www.apprenticeshipindia.org വഴി അപക്ഷിക്കാം. അവസാനതീയതി : ഒക്ടോബർ മൂന്ന്.
നോർത്തേൺ റെയിൽവേയിൽ 3093 ഒഴിവുകൾ
റെയിൽവേയുടെ വിവിധ ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണ് അവസരം. 3093 ഒഴിവുകൾ. വിശദമായ വിജ്ഞാപനം വരുന്നലക്കം തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrcnr.org കാണുക. അവസാനതീയതി: ഒക്ടോബർ 20.
