യൂണിയൻ
പബ്ളിക് സർവീസ്
കമ്മീഷൻ (യുപിഎസ്സി)
എൻജിനിയറിംഗ്
സർവീസസ്
എക്സാമിനേഷൻ (ഇഎസ്ഇ)
2022ന് അപേക്ഷ ക്ഷണിച്ചു. 2022
ഫെബ്രുവരി 20ന് പരീക്ഷ നടത്തും. 247
ഒഴിവുകളാണ്
പ്രതീക്ഷിക്കുന്നത്.
കാറ്റഗറി ഒന്ന്- സിവിൽ എൻജിനിയറിംഗ്
കാറ്റഗറി
രണ്ട്- മെക്കാനിക്കൽ
എൻജിനിയിംഗ്
കാറ്റഗറി
മൂന്ന്- ഇലക്ട്രിക്കൽ
എൻജിനിയറിംഗ്
കാറ്റഗറി
നാല്- ഇലക്ട്രോണിക്സ്
ആൻഡ് ടെലി
കമ്യൂണിക്കേഷൻ
എൻജിനിയറിംഗ് എന്നീ
വിഭാഗത്തിലാണ്
ഒഴിവുകൾ.
പ്രായം: 21- 30
വയസ്. 01.01.2022
അടിസ്ഥാനമാക്കിയാണ്
പ്രായം കണക്കാക്കുന്നത്.
വിദ്യാഭ്യാസ
യോഗ്യത: അംഗീകൃത
സ്ഥാപനത്തിൽ
എൻജിനിയറിംഗ്
ബിരുദം.
അല്ലെങ്കിൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഇലക്ട്രോണിക്സ്
ആൻഡ്
ടെലികമ്യൂണിക്കേഷൻ
എൻജിനിയേഴ്സ്
ഗ്രാജ്വേറ്റ് മെംബർഷിപ്പ്
പരീക്ഷ പാസ് അല്ലെങ്കിൽ
എയ്റോനോട്ടിക്കൽ
സൊസൈറ്റി ഓഫ് ഇന്ത്യയുടെ
സെക്ഷൻ എ, ബി /
മെംബർഷിപ്പ്
പരീക്ഷയുടെ പാർട്ട്
രണ്ട്, മൂന്ന് പാസ് അല്ലെങ്കിൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഇലക്ട്രോണിക്സ്
ആൻഡ് റേഡിയോ
എൻജിനിയർ ഗ്രാജ്വേറ്റ്
മെംബർഷിപ്പ് പരീക്ഷ
പാസ്.
ഇന്ത്യൻ നേവൽ
ആർമമെന്റ് സർവീസ് (
ഇലക്ട്രോണിക്
എൻജിനിയറിംഗ്),
വയർലെസ് പ്ലാനിംഗ്
ആൻഡ് കോ-ഓർഡിനേഷൻ
വിംഗ്/ മോണിട്ടറിംഗ്
ഓർഗനൈസേഷൻ
എന്നിവയിലെ
ഒഴിവുകളിലേക്ക്
അപേക്ഷിക്കുന്നവർക്ക്
വയർലെസ്
കമ്യൂണിക്കേഷൻ,
ഇലക്ട്രോണിക്സ്, റേഡിയോ
ഫിസിക്സ് അല്ലെങ്കിൽ
റേഡിയോ
എൻജിനിയറിംഗ്
എന്നിവയിൽ എംഎസ്സി
ഡിഗ്രി ഉണ്ടായിരിക്കണം.
എഴുത്തു
പരീക്ഷയുടെയും
അഭിമുഖത്തിന്റെയും
അടിസ്ഥാനത്തിലാണ്
തെരഞ്ഞെടുപ്പ്.
തസ്തികകൾക്ക്
ആവശ്യമായ ശരീരിക
ക്ഷമത
ഉദ്യോഗാർഥികൾക്ക്
ഉണ്ടായിരിക്കണം.
അപേക്ഷാ
ഫീസ്: 200 രൂപ. എസ്സി, എസ്ടി
വിഭാഗക്കാർ,
വനിതകൾ, വികലാംഗർ
എന്നിവർക്ക് ഫീസില്ല.
എസ്ബിഐ ബാങ്ക് വഴിയും
ഓൺലൈൻ സംവിധാനം
ഉപയോഗിച്ചും
ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട
വിധം: www.upsconline.nic.in എന്ന
വെബ്സൈറ്റിലൂടെ
ഓൺലൈനായാണ് അപേക്ഷ
സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി
ഒക്ടോബർ 12.
