യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (IFS) പ്രിലിമിനറി പരീക്ഷകള്‍ക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രാഥമിക പരീക്ഷകള്‍ 2022 ജൂണ്‍ 5-ന് നടത്തും.
യോഗ്യത:
സിവില്‍ സര്‍വീസ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. 21 - 32 വരെയാണ് പ്രായപരിധി.
ഐ.എഫ്.എസ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിര്‍ദിഷ്ട വിഷയത്തില്‍ ബിരുദം. 21 - 32 വരെയാണ് പ്രായപരിധി.
പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22. വിശദവിരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://upsc.gov.in/
Tags
India