യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), സശസ്ത്ര സീമാബൽ (എസ്എസ്ബി) എന്നിങ്ങനെയാണ് ഒഴിവ്.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാമെങ്കിലും ഐടിബിപിയിൽ പുരുഷൻമാരെയെ നിയമിക്കുകയുള്ളൂ.
ശന്പളം: 56,100- 1,77,500 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. എൻസിസി സി സർട്ടിഫിക്കറ്റ്, ബി സർട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യതയാണ്. ഇന്റർവ്യൂ, പേഴ്സണൽ ടെസ്റ്റ് എന്നിവയുടെ സമയത്തുമാത്രമേ എൻസിസി സർട്ടിഫിക്കറ്റ് പരിഗണിക്കുകയൂള്ളൂ.
ശാരീരികയോഗ്യത: ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം. കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എജ്യൂക്കേഷൻ - രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധതയോ നിശാന്ധതയോ പാടില്ല. എസ്സി 6/9, 6/9, 6/6, 6/6
പ്രായം: 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21- 25 വയസ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. എസ്സി,എസ്ടി, വനിതകൾ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ, നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും https://upsconline.nic.in/mainmenu2.php എന്ന വെബ്സൈറ്റ് കാണുക.
