‘റഹ്ത്താ 2020’ വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിക്കുന്നു



പാലാ : എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപത പാലാ സെൻറ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ ഓൺലൈനായി വിദ്യാഭ്യാസ വെബിനാർ ‘റഹ്ത്താ 2020’ സംഘടിപ്പിക്കുന്നു. “പ്രൊഫഷണൽ കോഴ്സുകളും ജോലി സാധ്യതകളും” (B.Tech, M.Tech, MBA, MCA, Hotel Management, MBBS and Paramedical, Civil Service etc.) എന്ന വിഷയത്തെപ്പറ്റിയാണ് ഓൺലൈൻ സെമിനാർ നടത്തുന്നത്. 10, +1, +2, ഡിഗ്രി പരീക്ഷ കഴിഞ്ഞ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന ഈ സെമിനാറിൽ, വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുളള പ്രായോഗിക നിർദ്ദേശങ്ങൾ വിദഗ്ധർ നൽകുന്നു. ജൂലൈ 26 ന് രാവിലെ 11 am – 12 pm വരെ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെടുന്ന ഈ സെമിനാറിൽ https://forms.gle/i2hgsCZUwbLZLZt89 എന്ന ലിങ്ക് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറൽ സെക്രട്ടറി മിജോയിൻ വലിയ കാപ്പിൽ, സെക്രട്ടറി റോബിൻ താന്നിമല എന്നിവരുടെ നേതൃത്വത്തിലുളള രൂപതാ സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് കെവിൻ ടോം:9400249925, ചിന്നു ഗർവാസീസ്:9400394894, ജാക്സൻ ജോസഫ് :8281931072 എന്നിവരുമായി ബന്ധപ്പെടുക.
Previous Post Next Post