പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും


തിരുവനന്തപുരം : സ്‌കൂള്‍/ബിരുദ/ബിരുദാനന്തര/പ്രൊഫഷണല്‍ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കും . പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപ വരെയും വായ്പ നല്‍കും .

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ അധികമായിരിക്കരുത് .
ആറ് ശതമാനമാണ് പലിശ നിരക്ക് . വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.

കൂടാതെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷന്‍/ഇന്‍വോയ്‌സ് അപേക്ഷകര്‍ ഹാജരാക്കണം . ക്വട്ടേഷന്‍/ഇന്‍വോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം . പദ്ധതി വിശദാംശങ്ങള്‍ www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭിക്കും . അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ ലഭിക്

Previous Post Next Post