ബാങ്ക് ഓഫ് ബറോഡയിൽ 511 മാനേജർ/ഓഫിസർ


 

ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിൽ 511 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനം. ഏപ്രിൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.  

സീനിയർ റിലേഷൻഷിപ് മാനേജർ (407 ഒഴിവ്): 24–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം.  വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 3 വർഷം ജോലിപരിചയം.

ഇ–വെൽത്ത് റിലേഷൻഷിപ് മാനേജർ  (50):  23–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം.  വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 2 വർഷം ജോലിപരിചയം അല്ലെങ്കിൽ ഹൈവാല്യൂ ഫിനാൻഷ്യൽ പ്രൊഡക്ടുകളുടെ ഡിജിറ്റൽ മീഡിയം സെയിൽസ്/ സർവീസിൽ 2 വർഷം ജോലിപരിചയം.

ടെറിട്ടറി ഹെഡ്  (44):  27–40 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം.  വെൽത്ത് മാനേജ്മെന്റിൽ 6 വർഷത്തെ റിലേഷൻഷിപ് മാനേജ്മെന്റ് പരിചയം. ഇതിൽ 2 വർഷം ടീം ലീഡായുള്ള പരിചയം ആകണം.

ഗ്രൂപ്പ് ഹെഡ്  (6),  പ്രൊഡക്ട് ഹെഡ് (1), ഹെഡ് (1), ഡിജിറ്റൽ സെയിൽസ് മാനേജർ (1), ഐടി ഫങ്ഷനൽ അനലിസ്റ്റ് (1) എന്നീ തസ്തികകളിലും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

ഫീസ്: 600 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്‌ക്കണം.www.bankofbaroda.co.in

 

Previous Post Next Post