മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി അവസരങ്ങള്‍.
ഒഴിവുകള്‍ ചുവടെ
സീനിയര്‍ കണ്‍സള്‍ട്ടന്റ് – ന്യൂറോളജി
എംബിബിഎസ്, എംഡി, ഡിഎം (ന്യൂറോളജി) യോഗ്യതയും കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ സമ്പത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സീനിയര്‍ കണ്‍സള്‍ട്ടന്റ് – കാര്‍ഡിയോളജി
എംബിബിഎസ്, എംഡി, ഡിഎം (കാര്‍ഡിയോളജി) യോഗ്യതയും കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ സമ്പത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സീനിയര്‍ കണ്‍സള്‍ട്ടന്റ് – ഇന്റേണല്‍ മെഡിസിന്‍
എംഡി, ഡിഎന്‍ബി യോഗ്യതയും കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ സമ്പത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സീനിയര്‍ കണ്‍സള്‍ട്ടന്റ് – അനസ്‌തേഷ്യോളജി ആന്‍ഡ് പെരിയോപറേറ്റിവ് മെഡിസിന്‍
എംഡി, ഡിഎന്‍ബി യോഗ്യതയും കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ സമ്പത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കണ്‍സള്‍ട്ടന്റ് – എന്‍ഡോക്രിനോളജി
എന്‍ഡോക്രിനോളജിയില്‍ ഡിഎം ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
കണ്‍സള്‍ട്ടന്റ് – ഇന്‍ഫെക്ഷസ് ഡിസീസ്
ഇന്‍ഫെക്ഷസ് ഡിസീസസില്‍ ഡിഎം ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
രജിസ്ട്രാര്‍ -ന്യൂറോളജി, കാര്‍ഡിയോളജി ആന്‍ഡ് മെഡിക്കല്‍ കെയര്‍
ജനറല്‍ മെഡിസിനിലോ ഫാമിലി മെഡിസിനിലോ എംഡി, ഡിഎന്‍ബി യോഗ്യതയുള്ളവരോ ന്യൂറോളജി, കാര്‍ഡിയോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്നിവയില്‍ എംബിബിഎസ് ചെയ്തവര്‍ക്കും അപേക്ഷിക്കാം.
രജിസ്ട്രാര്‍ – ഗൈനക്കോളജി
എംഎസ്, ഡിജിഒ യോഗ്യത ഉള്ള ഫ്രെഷേഴ്‌സിനും റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. വനിതകള്‍ക്കു മുന്‍ഗണന.
പിആര്‍ഒ
എംബിഎ, എംഎച്ച്എ, എംഎസ്ഡബ്യൂ യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയില്‍ ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മികച്ച ഇംഗ്ലീഷ് പരിജ്ഞാനവും കമ്മ്യൂണിക്കേഷന്‍ മികവും ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട്
ബിഎസ് സി, എംഎസ് സി നഴ്‌സിംഗ് യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയിലെ വാര്‍ഡ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ 15 വര്‍ഷത്തെ പരിചയവും ആശുപത്രി അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് 3 മുതല്‍ 4 വരെ വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജര്‍ -ഓപ്പറേഷന്‍സ്
ആശുപത്രി അഡ്മിനിസ്‌ട്രേഷനില്‍ എംബിഎ അല്ലെങ്കില്‍ എംഎച്ച്എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സില്‍ (ഐപി, ഒപി) പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.
അസിസ്റ്റന്റ് മാനേജര്‍ – ക്വാളിറ്റി
ബിഎസ് സി നഴ്‌സിംഗും എംഎച്ച്എ യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയിലെ ക്വാളിറ്റി വിഭാഗത്തില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എക്‌സിക്യൂട്ടിവ് – എച്ച്ആര്‍
ഹ്യൂമന്‍ റിസോഴ്‌സില്‍ എംബിഎ, എംഎച്ച്എ യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗ്രാഫിക്‌സ് ഡിസൈനര്‍
ബിഎ ആനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിഷ്വല്‍ കോണ്‍സെപ്റ്റ്, വിഡിയോ ആനിമേഷന്‍, കോണ്‍സെപ്റ്റ് ആര്‍ട്ടിസ്ട്രി എന്നിവയില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
സ്റ്റാഫ് നഴ്‌സ്
ബിഎസ് സി അല്ലെങ്കില്‍ ജിഎന്‍എം നഴ്‌സിംഗ് യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയില്‍ കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

