കരസേനയുടെ
ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 134
ലേക്ക് എൻജിനിയറിംഗ്
ബിരുദധാരികളായ
പുരുഷന്മാർക്ക് അപേക്ഷിക്കാം.
2022 ജനുവരിയിൽ ആരംഭിക്കുന്ന
ടെക്നിക്കൽ ഗ്രാജ്വേറ്റ്
കോഴ്സിൽ എൻജിനിയർ,
ആർമി എഡ്യൂക്കേഷൻ കോർ
എന്നീ വിഭാഗങ്ങളിലായി മൊത്തം 40
ഒഴിവുകളാണുള്ളത്. അപേക്ഷ
ഓണ്‍ലൈനായി മാത്രം
സമർപ്പിക്കുക.
യോഗ്യത:
എൻജിനിയർ: ബന്ധപ്പെട്ട
വിഷയങ്ങളിൽ അംഗീകൃത
എൻജിനിയറിംഗ്
ടെക്നോളജി
ബിരുദം/തത്തുല്യം.
അവസാനവർഷ
വിദ്യാർഥികൾക്കും
അപേക്ഷിക്കാം. ഇവർ
പരിശീലനം ആരംഭിച്ച് 12
ആഴ്ചകൾക്കുള്ളിൽ യോഗ്യതാ
സർട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടി വരും.
പ്രായം:
എൻജിനിയറിംഗ്
ബിരുദക്കാർക്ക്: 20-27 വയസ്
2022 ജനുവരി അടിസ്ഥാ നമാക്കി.
തെരഞ്ഞെടുപ്പ്: എസ്എസ്ബി
ഇന്റർവ്യൂ മുഖേനയാണു
തെരഞ്ഞെടുപ്പ്
നടത്തുന്നത്. രണ്ടു
ഘട്ടങ്ങളിലായാണു
തെരഞ്ഞെടുപ്പ്.
ശാരീരിക
യോഗ്യതകൾ: ഉയരം
കുറഞ്ഞത്- 157.5 സെ.മീ.,
ലക്ഷദ്വീപുകാർക്കു രണ്ടു
സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി:
Distant Vision (Corrected) better eye-6/6, Worse eye-6/18.
മയോപ്പിയ, അസ്റ്റിഗ്മാറ്റിസം
ഉൾപ്പെടെ മൈനസ് 3.5ൽ
കൂടരുത്.
പരിശീലനം:
ടെക്നിക്കൽ ഗ്രാജ്വേറ്റ്
കോഴ്സിലേക്കു
തെരഞ്ഞെടുക്കപ്പെടുന്നവർക്കു
ഡെറാഡൂണിലെ മിലിട്ടറി
അക്കാഡമിയിൽ ഒരു വർഷം
പരിശീലനമുണ്ടാകും.
പരിശീലനത്തിനുശേഷം
ലഫ്റ്റനന്റ്
റാങ്കിലായിരിക്കും നിയമനം
ലഭിക്കുക.
അപേക്ഷിക്കേണ്ട
വിധം: www.joinindia narmy.nic.in എന്ന
വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ
അപേക്ഷ സമർപ്പിക്കണം.
ഓണ്‍ലൈനിൽ
അപേക്ഷിക്കുന്നതിനുള്ള
വിശദമായ നിർദേശങ്ങൾ
വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
