നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -
നീറ്റ് യു.ജി. 2021 ന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ അഗ്രിക്കൾച്ചർ,
ഫിഷറീസ്, രാജ്യത്തെ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ്
പ്രവേശനം, വെറ്ററിനറി സയൻസ്, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി
തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്‍റെ
അടിസ്ഥാനത്തിലാണ്. കാർഷിക കോഴ്സുകൾക്ക് കേരളത്തിൽ നീറ്റു വഴിയും
ദേശീയതലത്തിൽ ഐസിഎആർ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയുമാണ് അഡ്മിഷൻ
നടക്കുന്നത്. രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള
മെഡിക്കൽ, ഡെന്‍റൽ കോളജുകൾ, ഡീംഡ്, സ്വകാര്യ ഡെന്‍റൽ, മെഡിക്കൽ കോളജുകൾ,
അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ കീഴിലുള്ള
കോളജുകൾ, പുതുച്ചേരിയിലെ ജിപ്മർ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നീറ്റു
വഴിയാണ്. യുക്രെയിൻ, ജോർജ്ജിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ
പ്രവേശനത്തിനു നീറ്റ് യോഗ്യത നേടണം. ജിപ്മർ, എയിംസ് പ്രവേശനവും നീറ്റ്
സ്ക്കോറിന്‍റെ അടിസ്ഥാനത്തിലാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണു പരീക്ഷ
നടത്തുന്നത്.
രാജ്യത്ത് മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന
വിദ്യാർഥികൾ നീറ്റ് പരീക്ഷമാത്രം എഴുതിയാൽ മതിയാകും. 2021 സെപ്റ്റംബർ 12
നാണു പരീക്ഷ. 17 വയസു പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനു
ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിൽ 50
ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം.
ചോദ്യശൈലി
നീറ്റിന്
ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പേപ്പറുണ്ടാകും.
ഒഎംആർ ഷീറ്റിൽ ഉത്തരം രേഖപ്പെടുത്താം. മൊത്തം 180 ചോദ്യങ്ങളിൽ ഫിസിക്സ്,
കെമിസ്ട്രി എന്നിവയിൽ നിന്നു 45 വീതവും ബയോളജിയിൽ നിന്ന് 90
ചോദ്യങ്ങളുമുണ്ടാകും.
ബയോളജിയാണ് വിജയം തീരുമാനിക്കുന്നതിലെ
മുഖ്യ ഘടകം. പരീക്ഷാകേന്ദ്രത്തിൽ നിന്നു നൽകുന്ന ബോൾ പോയിന്‍റ് പേന
ഉപയോഗിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തണം. ചോദ്യമൊന്നിന് നാലു മാർക്കു വീതം
മൊത്തം 720 മാർക്ക്. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാർക്കിംഗിലൂടെ
ചോദ്യമൊന്നിന് ഒരു മാർക്കു വീതം നഷ്ടപ്പെടും. 11 ഭാഷകളിൽ ചോദ്യ
പേപ്പറുണ്ട്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ ജനറൽ വിഭാഗത്തിന് 50
പെർസന്ൈറൽ സ്ക്കോറും, ഒബിസി പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർക്ക് 40
പെർസന്ൈറൽ സ്ക്കോറും വേണം.
രജിസ്ട്രേഷൻ ഓണ്‍ലൈനായി
നീറ്റിന്
ഓണ്‍ലൈനായി www.nta neet.nic.in വഴി അപേക്ഷിക്കാം.
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1500 രൂപയും ഒബിസിക്കാർക്ക് 1400 രൂപയും
പട്ടികജാതി, ഭിന്നശേഷിവിഭാഗത്തിൽപ്പെട്ടവർക്ക് 800 രൂപയുമാണു ഫീസ്.
ഓണ്‍ലൈനായി അപേക്ഷി ക്കുന്പോൾ ആദ്യം പ്രാഥമിക വിവര ങ്ങൾ നൽകി രജിസ്റ്റർ
ചെയ്യണം. തുടർന്ന് വ്യക്തി ഗത വിവരങ്ങൾ നൽകാം. യൂസർനെയിം, പാസ് വേർഡ്
എന്നിവ ഓർത്തിരിക്കണം. അപേക്ഷാ നന്പർ പ്രത്യേകം സൂക്ഷി ക്കണം. അപേക്ഷ
നന്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്താൽ അപേ
ക്ഷഫോം ആദ്യം ലഭിക്കും. തുടർന്ന് അപേക്ഷ പൂർത്തിയാക്കാൻ നാലു
നടപടിക്രമങ്ങളുണ്ട്. ഓരോ തവ ണയും ഡാറ്റ എന്‍റർ ചെയ്താൽ സേവ് ചെയ്യണം.
അടുത്ത നടപടിക്രമ ത്തിലേക്കു പോകുന്നതിനു മുന്പ് എന്‍റർ ചെയ്ത്
വിലയിരുത്തി സേവ് ചെയ്യണം. തുടർന്ന് ഫോട്ടോ, ഒപ്പ്, ഇടതുകൈയുടെ
തള്ളവിരലിന്‍റെ അടയാളം, പത്താം ക്ലാസിലെ സർട്ടി ഫിക്കേറ്റ് എന്നിവ അപ്ലോഡ്
ചെയ്യണം. അപ്ലോഡിംഗ് മാർഗനിർ ദ്ദേശങ്ങൾ ശ്രദ്ധിക്കണം.
അപ്ലോഡിംഗ്
പൂർത്തിയായാൽ പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാൻ നെറ്റ് ബാങ്കിംഗ്,
ക്രെഡിറ്റ്, ഡെബിറ്റ്കാർഡ് എന്നിവ ഉപയോഗിക്കാം. തുടർന്ന് കണ്‍ഫർ മേഷൻ
പേജിൽ ക്ലിക്ക് ചെയ്ത് പ്രിന്‍റൗട്ടെടുക്കണം.
നീറ്റ്
പരീക്ഷയെഴുതുന്നവർ കേരളത്തിലെ മെഡിക്കൽ, ഡെന്‍റൽ, അഗ്രിക്കൾച്ചർ, ആരോഗ്യ,
വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക് പ്രവേശനം നേടാൻ സംസ്ഥാന പ്രവേശന പരീക്ഷാ
കമ്മീഷണറുടെ കീം (KEAM) വഴിയും അപേക്ഷി ച്ചിരിക്കണം.
നീറ്റ് പരീക്ഷയ്ക്കിനി രണ്ടുമാസം മാത്രം
മെഡിക്കൽ
പ്രവേശന പരീക്ഷ യായ നീറ്റ് പരീക്ഷയ്ക്ക് രണ്ടു മാസം മാത്രമേയുള്ളൂ.
എയിംസിനും ജിപ് മറിനും പ്രത്യേക പ്രവേശന പരീക്ഷ യില്ലാത്തതിനാൽ നീറ്റ്
മാത്രമാണ് ഏക മെഡിക്കൽ പ്രവേശന പരീക്ഷ. പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവർ
45,000 ത്തോളം പേരുണ്ട്.
