September 1991, ജർമ്മൻ പർവ്വതാരോഹകരായ Helmut and Erika Simon എന്നിവർ ഇറ്റലിയുടെയും ആസ്ട്രിയയുടേയും അതിർത്തിപ്രദേശത്തുള്ള മഞ്ഞു മൂടിയ ആൽപ്സ് പർവ്വതനിരകളിൽ തങ്ങളുടെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു, ഏതാണ്ട് 11,000 അടി ഉയരത്തിലെത്തിയപ്പോൾ അവിടെ അവർ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച കണ്ടു. അരക്ക് കീഴെ മഞ്ഞിൽ മൂടപ്പെട്ട നിലയിലുള്ള ഒരു മനുഷ്യശരീരം. ഒരു പാറയിൽ കമഴ്ന്ന്കിടക്കുന്ന നിലയിലായിരുന്നു അത്. മഞ്ഞിടിച്ചലിൽ അകപ്പെട്ട് മരണമടഞ്ഞ എതോ നിർഭാഗ്യവാനായ പർവ്വതാരോഹകന്റെ മൃതശരീരമായിരിക്കുമെന്നാണ് ആദ്യമവർ കരുതിയത്. എന്നാൽ പ്രകൃതിദത്തമായി മഞ്ഞിൽപൊതിഞ്ഞു സംരക്ഷിക്കപ്പെട്ട ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു മനുഷ്യ ശരീരമാണ് തങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്നും, ആ കണ്ടെത്തലിനൊപ്പം തങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണെന്നും അപ്പോൾ അവരറിഞ്ഞില്ല. അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ, കൂടിവന്നാൽ ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് കരുതി.
രാജ്യാന്തര അതിർത്തിപ്രദേശമായിരുന്നതിനാൽ യഥാർത്ഥത്തിൽ മൃതശരീരം കിടക്കുന്നത് ഏത് രാജ്യത്തിന്റെ പരിധിയിൽ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. മഞ്ഞിൽ മൂടിയ പ്രദേശത്തിന്റെ കൃത്യമായ അതിർത്തി നിർണയിക്കുക അധികൃതർക്കുപോലും എളുപ്പമായിരുന്നില്ല. ഇരു രാജ്യത്തെയും പ്രാദേശികഭരണാധികാരികളെ വിവരം അറിയിച്ചെങ്കിലും രണ്ട് കൂട്ടരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഒടുവിൽ ആസ്ട്രിയൻ Rescue team ദൗത്യം ഏറ്റടുത്തു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ മൂന്ന് ദിവസം എടുത്താണ് ഐസ് ഉരുക്കി പരമാവധി കേടുപാടുകളൊന്നും കൂടാതെ മൃതദേഹം ആസ്ട്രിയയിലെ Innsbruck - ൽ എത്തിച്ചത്. എങ്കിലും ഇടത് പൃഷ്ഠത്തിലെ ചെറിയൊരു ഭാഗം അടർന്ന്‌പോയിരുന്നു. Rescue team - ൽ ആർക്കുംതന്നെ അപ്പോൾ അതിന്റെ യതാർത്ഥ കാലപ്പഴക്കമൊ ചരിത്രപരമായ പ്രാധാന്യമോ അറിയില്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ഒരു ചെറിയ ക്ഷതം മാത്രം സംഭവിച്ചു എന്നത് തന്നെ വലിയ നേട്ടമായി കരുതേണ്ടിവരും.
മോശം കാലാവസ്ഥകാരണം 21 September 1991 -ന് Iceman -ന്റെ ബോഡിയോടൊപ്പം ചുരുക്കം ചില വസ്തുക്കൾ മാത്രമേ കണ്ടെടുക്കാനായിരുന്നുള്ളു. ഒക്ടോബറിൽ നടത്തിയ രണ്ടാമത്തെ ദൗത്യത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട artifact ആയ copper axe അടക്കം ബാക്കിയുള്ളവ കണ്ടെടുക്കുന്നത്.
Radiocarbon dating result ലഭിക്കുംവരെ കാലപ്പഴക്കത്തെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ മാറിമറഞ്ഞുകൊണ്ടിരുന്നു. Copper axe ലഭിച്ചപ്പോൾ അത് യൂറോപ്പിലെ copper age ന്റെ ആരംഭ കാലമായി അന്ന് കണക്കാക്കിയിരുന്ന പരമാവധി 4000 വർഷത്തിൽ എത്തിനിന്നു.
എന്നാൽ Radiocarbon dating result വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വർഷം, (3,320 BC) അതായത് Neolithic period. അന്നേവരേയുള്ള Biological archaeology ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza എന്ന ആശയത്തെക്കുറിച്ച് ഫറവോന്മാർ ചിന്തിക്കുന്നതിലും 600 വർഷങ്ങൾക്ക് മുന്പ്..! പ്രകൃതിദത്തമായി മമ്മീകരിക്കപ്പെട്ടതും എന്നാൽ മനുഷ്യ നിർമിത മമ്മിയിൽനിന്നും വ്യത്യസ്തമായി വസ്ത്രങ്ങളും മൃതദേഹത്തിന്റെ soft tissue കളും അടക്കം ഈർപ്പം നഷ്ടപ്പെടാതെയും, DNA കൾക്ക് കേട്‌കൂടാതെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഭൂമിയിലെ ഏറ്റവും പുരാതനമായ മനുഷ്യ ശരീരമാണ് Otzi.
യൂറോപ്പിലെ coper age - നെ ഒറ്റയടിക്ക് 1000 വർഷത്തോളമാണ് Otzi പുറകോട്ട് തള്ളി മാറ്റിയത്. സംഗീർണ്ണമായ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിലുള്ള നവീനശിലായുഗത്തിലെ മനുഷ്യരുടെ ചാതുര്യത്തെകുറിച്ചുള്ള നമ്മുടെ പൂർവ്വ ധാരണകളെ പാടേ തിരുത്തുന്നതുമായിരുന്നു ഈ കണ്ടെത്തൽ.
ആസ്ട്രിയൻ ജേർണലിസ്റ്റായ Karl Wendl നിർദേശിച്ച OTZI - എന്ന പേരിലാണ് പിന്നീട് Iceman അറിയപ്പെട്ടത്. Otzal Alps region- ൽനിന്നും കണ്ടെത്തിയതിനാൽ OTZY എന്ന പേരിന് സ്വീകാര്യത ലഭിച്ചു.
Otzy - യുടെ archeological value തിരിച്ചറിഞ്ഞതോടെ അവകാശവുമായി ഇറ്റലിയും രംഗത്തെത്തി. തർക്കങ്ങൾക്കൊടുവിൽ Resurvey നടത്തിയപ്പോൾ Otzi കിടന്ന സ്ഥലം അതിർത്തിയിൽ നിന്നും കഷ്ടി 100 മീറ്റർ ഇറ്റലിയുടെ ഭാഗത്താണെന്ന് വ്യക്തമായി.
അങ്ങനെ Otzi - യെ ഇറ്റലിക്ക് വിട്ടുകൊടുത്തു.
അതിനിടെ ആവശ്യമായ പഠനങ്ങൾ നടത്താനുള്ള സമയം ആസ്ട്രിയക്ക് ലഭിച്ചിരുന്നു.
ഇനി Otzi യോടൊപ്പം ലഭിച്ച വസ്തുക്കളുടെ ലീസ്റ്റും, DNA analysis റിപ്പോർട്ടുകളും പരിശോധിച്ചശേഷം ബാക്കി വിവരണങ്ങൾ തുടരുന്നതാകും കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമെന്ന് കരുതുന്നു.
Otzi -ധരിച്ചിരുന്ന വസ്ത്രങ്ങൾ
.) Shoes - വളരെ സംഗീർണ്ണമായ മാതൃകയിൽ നിർമ്മിച്ചതായിരുന്നു Otzy ധരിച്ചിരുന്ന shoe.
അടിവശത്ത് കട്ടികൂടിയ കരടിയുടെ തൊലികൊണ്ട് നിർമ്മിച്ച പാദരക്ഷയുടെ അടിവശത്ത് ഗ്രിപ്പിനുവേണ്ടി leather strips തുന്നിച്ചേർത്തിരുന്നു. മുകൾഭാഗത്തിന് (toe guard) മാനിന്റെ തോൽ ആണ് ഉപയോഗിച്ചിരുന്നത്. വശങ്ങളിൽ മനോഹരമായി പുല്ല് പിരിച്ചുകെട്ടിയ പാദരക്ഷയുടെ അകത്ത് മൃദുവായ പുല്ല് വിരിച്ചിരുന്നു. "പണ്ട് കാശ്മീരിലെ ഗ്രാമീണർ മഞ്ഞിൽ നടക്കുവാനായി പുല്ലുകൊണ്ട് മടഞ്ഞ Shoe ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അത് പൂർണ്ണമായും പുല്ല് മാത്രമായിരുന്നു, ഇത് അതുക്കും മേലെ"
.) Grass Matting - കോട്ടിന് പുറത്തു് Otzi പുല്ലുകൊണ്ട് മടഞ്ഞ ഇഴയടുപ്പുള്ള matting പുതച്ചിരുന്നു, ഒരുപക്ഷെ മഴയെയും മഞ്ഞുവീഴ്ചയെയും ചെറുക്കൻ ഈ ആവരണം സഹായിച്ചിരിക്കാം.
മൃഗങ്ങളുടെ ശരീരത്തിലെ നാരുകൾ (Tough fibrous tissue using muscle to bone or bone to bone- tendon or ligament) ഉപയോഗിച്ചാണ് Otzi- യുടെ വസ്ത്രങ്ങൾ തുന്നിയിരുന്നത്.
.) Coat - കറുപ്പും ബ്രൗണും നിറത്തിലുള്ള ആട്ടിൻതുകൽ പാളികൾ ( Goat hide) ഇടകലർന്ന് തുന്നിച്ചേർത്ത കോട്ടിന് ബട്ടൻസ് ഇല്ലായിരുന്നതിനാൽ ഒരു ബെൽറ്റ് ഉപയോഗിച്ച് ഇടുപ്പിൽ ഒതുക്കിക്കെട്ടിയിരുന്നു.
.) Leggings of Goat hide - ആട്ടിൻ തുകലിൽ നിർമിച്ച ലെഗ്ഗിങ്ങ്സിന്റെ ഫ്ലാപ്പുകൾ ലെതർ സ്ട്രാപ്പുകൾകൊണ്ട് താഴെ ഷൂസുമായും മുകളിൽ ബെൽറ്റുമായും ബന്ധിച്ചിരുന്നു. ഇത് മലകയറ്റത്തിന് ഏറെ സഹായകരമായ വസ്ത്രധാരണ രീതി ആയിക്കുമെന്നതിൽ സംശയമില്ല.
.) Cap of Grizzly Bearskin- കരടിയുടെ തുകൽകൊണ്ട് നിർമിച്ച തൊപ്പിയിൽ leather chin strap ഘടിപ്പിച്ചിരുന്നു.
OTHER ARTIFACTS FOUND FROM THE SITE
.) Copper Axe - blade 3.701 inches long and the handle was 24 inches long -1
.) Uncompleted Bow 6 feet long -1
.) A leather arrow bag with total 14 arrows, 12 was uncompleted and without arrowhead.
2 was usable with arrowhead and feather tails. (പണി തീർന്ന രണ്ട് അമ്പുകളിൽ ഒന്ന് ഇടം കയ്യന്മാർ ഉപയോഗിക്കുന്നതും മറ്റൊന്ന് വലം കയ്യന്മാർ ഉപയോഗിക്കുന്നതും ആയിരുന്നു)
.) flint knife with wooden grip -1
.) Flake tool-1 (കല്ലുളി)
.) A small wooden tool with copper nob-1 .(seems it was a axe sharpener)
.) Antler tools-1 (tool grip)
.) Peach tree bark Box -2 -with carrying strap (മരത്തൊലികൊണ്ട് നിർമിച്ച തൂക്കുപാത്രം)
.) Wooden frame of backpack -1
.) Charcoal and dried fungus, maybe for fire starter.
.) Mashroom ( മരുന്നായി ഉപയോഗിച്ചിരിക്കാം )
.) Long rope-1 , ഒരുപക്ഷെ Otzi - യുടെ പണിതീരാത്ത വില്ലിന്റെ ഞാൺ ആവാം.
.) Leather utility pouch- 1
.) Grass Tool bag -1
"എല്ലാം ചേർത്ത് 15 കിലോ യിൽ കുറയാത്ത ഭാരം Otzi വഹിച്ചിരിക്കാം എന്ന് കരുതുന്നു.
DNA ANALYSIS RESULTS OF OTZI.
.) Otzi belongs to haplogroup K1ö
.) He had brown eyes
.) He Suffered from Lyme Disease
.) He Suffered from intestinal parasites (whipworm)
.) He was Lactose intolerant
.) He had a genetic predisposition -(ഹൃദയാഘാതത്തിനുള്ള ജനിതക സാദ്ധ്യത)
അധികം നീളമില്ലാത്ത ഇരുണ്ട തലമുടിയും അതിനൊത്ത താടിയും Otsi -യുടെ 5.3 feet ഉയരത്തിനും ഏതാണ്ട് 110 Lbs ശരീരഭാരത്തിനും യോജിക്കുന്നുണ്ടാവണം. മരിക്കുമ്പോൾ അദ്ദേഹത്തിന് 45 വയസ്സ് പ്രായമുണ്ടായിരുന്നു.
Otzi - യെ കണ്ടെത്തിയ പർവ്വതപ്രദേശത്തിന്റെ ഉയരവും അദ്ധേഹത്തിന്റെ കാലുകളിലെ മാംസപേശികളുടെ പ്രത്യേകതകളും സൂചിപ്പിക്കുന്നത് Otzi സ്ഥിരമായി പർവ്വതാരോഹണത്തിൽ ഏർപ്പെട്ടിരുന്ന ആളാണെന്നും , ഉയർന്ന കായികശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണമെന്നും ആണ്.
എന്നാൽ അദ്ദേഹത്തിന്റെ DNA analysis report- കൾ കാണിക്കുന്നത് മറ്റൊന്നാണ്. അദ്ദേഹത്തിന് സന്ധികളിൽ വീക്കം ഉണ്ടാക്കുന്ന Lyme arthritis എന്ന ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു. പെപ്റ്റിക് അൾസറിന് കാരണമായ ബാക്റ്റീരിയങ്ങളെയും, whipworm എന്ന വിരകളുടെ മുട്ടകളും അദ്ധേഹത്തിന്റെ intestinal - ലിൽനിന്നും ലഭിക്കുകയുണ്ടായി.
കൂടാതെ DNA വിശകലനത്തെ സാധൂകരിക്കുന്ന രീതിയിൽ ഹൃദയത്തിന് ഭീഷണിയായി Calcium deposit അദ്ധേഹത്തിന്റെ CT Scanning ലും വ്യക്തമായിരുന്നു. "എന്തായാലും നമ്മുട പാരമ്പര്യ വാദികളുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഈ അസുഖങ്ങളൊക്കെ നമ്മളായി വരുത്തിവച്ചതല്ല, ചുരുങ്ങിയത് 5,000 വർഷങ്ങൾക്ക് മുൻപെങ്കിലും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു"
Otzi - യുടെ ശരീരത്തിൽ അൻപതിലേറെ ചെറിയ ചെറിയ ടാട്ടു (Tattu) കൾ ഉണ്ടായിരുന്നു. മൂർച്ചയുള്ള എന്തോ വസ്തുകൊണ്ട് തൊലിയിൽ പോറിയിട്ടശേഷം കരി തേച്ച്പിടിപ്പിച്ചാണ് ടാറ്റു ചെയ്തിരുന്നത്.
അവസാന 36 മണിക്കൂറിനുള്ളിൽ OTZI - കഴിച്ച ഭക്ഷഞങ്ങൾ.
അവസാന 36 മണിക്കൂറിനുള്ളിൽ Otzi 5 തവണയോളം വിവിധതരം ഭക്ഷണങ്ങൾ കഴിച്ചതായി intestinal DNA analysis വ്യക്തമാക്കുന്നു. Otzi യുടെ intestinal- ലിന്റെ ഏറ്റവും ചുവട്ടിൽ ഉള്ളത് Ibex meat (മലയാട്) ആയിരുന്നു, രണ്ടാമത് Otzi Eincorn wheat bread (a wild species of wheat) കഴിച്ചിട്ടുള്ളതായി കാണുന്നു. പിന്നീടദ്ദേഹം കഴിക്കുന്നത് Red deer meat ആണ്. അതിന് ശേഷം അദ്ധേഹം കാട്ടാടിൻറെ കൊഴുപ്പ് കഴിച്ചിട്ടുണ്ട് ,ഏറ്റവും മുകളിലായി അവസാനമായി അദ്ധേഹം കഴിച്ചതും ഭാഗികമായി ദഹിച്ചതുമായ Sole berries fruits കാണപ്പെട്ടു.
എന്നാൽ കാരണം വ്യക്തമല്ലാത്ത ഒരു കര്യം നാം മനസ്സിലാക്കിയത്, പാതി വഴിയിൽ വെച്ച് Otzi ഒരുതവണ താഴ്‌വരയിലേക്ക് തിരിച്ച് പോയിട്ടുണ്ട് എന്നതാണ്. പക്ഷെ അതെന്തിനാണെന്ന് നമുക്കറിയില്ല.
അതൊരു Summer season- ആയിരുന്നു എന്ന് നമുക്കറിയാം, കാരണം Summer season - ണിൽ മാത്രം ഉണ്ടാവുന്ന ധാരാളം പൂമ്പൊടികൾ Otzi -യുടെ intestinal- ലിൽ ഉണ്ടായിരുന്നു.
കാട്ടരുവികളിൽനിന്നും വെള്ളം കുടിക്കുമ്പോഴും മല കയറുമ്പോൾ വായ തുറന്ന് ശക്തിയായി ശ്വാസം ഉൾക്കൊള്ളുമ്പോഴും എല്ലാം ധാരാളം പൂമ്പൊടികൾ(Pollen) വായയിലും തുടർന്ന് വയറ്റിലും എത്തിച്ചേരും. പരീക്ഷണത്തിൽ കണ്ടത് Otzi- യുടെ intestinal - ലിന്റെ ഏറ്റവും അടിഭാഗത്ത് താഴ്‌വരയിലുള്ള Hornbeam എന്ന സസ്യത്തിന്റെ പൂമ്പൊടികളാണ്. അതിനുമുകളിൽ ഉയർന്ന പ്രദേശത്ത് വളരുന്ന Coniferous വൃക്ഷങ്ങളുടെ പരാഗരേണുക്കൾ കാണപ്പെട്ടെങ്കിലും അതിന് മുകളിലായി വീണ്ടും ഒരു ലെയർ കൂടി Hornbeam pollen കാണപ്പെട്ടു. അതിന് മുകളിലായി വീണ്ടും Conifers. ഇത് പറയുന്നത് Otzi പാതിവഴിയിൽ വെച്ച് ഒരുതവണ താഴ്‌വരയിലേക്ക് തിരിച്ചുവന്നു എന്നാണ്.
Otzi എങ്ങിനെ മരിച്ചു എന്ന് പരിശോധിക്കുന്നതിന് മുന്പ് അദ്ധേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില DNA analysis റിസൾട്ടുകൾ കൂടി പരിശോധിക്കാം. Otzi - യുടെ Mitochondrial DNA ( അമ്മയിൽനിന്നും കുട്ടികൾക്ക് ലഭിക്കുന്നത് ) ഇന്നും 10% യൂറോപ്യരിൽ ഉള്ളതായി കാണുന്നു. പക്ഷെ - Y - Chromosomes DNA ഇന്ന് യൂറോപിൽ ഉള്ളത്, ഇറ്റലിയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിൽ ഒറ്റപ്പെട്ട് കിടക്കുന്ന Sardinia ദ്വീപിൽ മാത്രമാണ്. അതിനർത്ഥം Otzi ക്ക് Y- Chromosomes സംഭാവന ചെയ്ത പുരുഷ സമൂഹത്തെ അതിന് ശേഷം കിഴക്കുനിന്നും വന്ന എതോ അക്രമകാരികൾ ഉന്മൂലനം ചെയ്തിരിക്കാം എന്നാണ്. എന്നാൽ Sardinia ദ്വീപിൽ അവർക്ക് ഭീഷണിയുണ്ടായില്ല.
Otzi വളർന്നതും പ്രായ പൂർത്തി ആയശേഷം ജീവിച്ചതുമായ പ്രദേശത്തെ കണ്ടെത്താനായി നടത്തിയ റെസ്റ്റുകളാണ് - ISOTOPE ANALYSIS - LEAD, STRONTIUM, OXYGEN, CARBON
.) Teeth- Tooth Enamel dentine : for CHILDHOOD
.) Bone Cortical , Trabecular- for ADULTHOOD
ഓരോ ഭൂപ്രദേശങ്ങളിലെയും മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന വിവിധയിനം ധാതുക്കളുടെ ഐസോടോപ്പുകൾ കുടിവെള്ളത്തിലൂടെ ശരീരത്തിൽ പ്രവേശിക്കും. ഉദാ: ഒരാളുടെ പല്ലുകളുടെ ഇനാമലിൽ അടങ്ങിയിരിക്കുന്ന Oxygen isotope 18- ന്റെ അളവിൽനിന്നും അയാൾ കൗമാരം ചിലവഴിച്ചത് എവിടെയാണെന്ന് മനസിലാക്കാം. എല്ലിലെ ഐസോടോപ്പുകൾ യവ്വനം ചിലവിട്ട സ്ഥലം പറഞ്ഞുതരും. അതുപ്രകാരം Otzi - യുടെ ബാല്യവും യവ്വനവും അദ്ധേഹം മരണമടഞ്ഞ സ്ഥലത്തുനിന്നും ഏതാണ്ട് 60 km South ൽ (North side of Milan) എവിടെയോ ആയിരുന്നു.
COUSE OF DEATH
Otzi - യുടെ ശരീരം കണ്ടെടുത്ത് 10 വർഷങ്ങൾക്ക് ശേഷമാണ് അദ്ധേഹത്തിന്റെ യതാർത്ഥ മരണകാരണം മനസ്സിലാക്കാൻ ഗവേഷകർക്ക് സാധിച്ചത്. അത്യധികം അമൂല്യമായ വസ്തു ആയതിനാൽ Otzi - യെ കീറി മുറിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ രഹസ്യം ചുരുളഴിയാൻ പത്ത് വർഷമെടുത്തു.
ഇറ്റലിയിൽവെച്ച് Dr. Paul Gassner Otzi - യുടെ CT Scan പരിശോധിക്കവേ Otzi - യുടെ left shoulder - റിൽ അസാധാരണമായി എന്തോ ഉള്ളതായി കണ്ടു, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് ഒരിഞ്ചു മാത്രം നീളമുള്ള ഒരു അമ്പിന്റെ മുന (Flint arrowhead) ആണെന്ന് വ്യക്തമായി. പുറകിൽനിന്നും ഏറ്റ അമ്പായിരുന്നു അത്. Otzi - യുടെ കോട്ടിന്റെ പുറക്‌വശത്തും അതെ സ്ഥലത്ത് ഒരു ചെറിയ സുഷിരം ഉണ്ടായിരുന്നു. അമ്പ് അദ്ധേഹത്തിന്റെ Subclavian artery തകർത്തത്മൂലമുണ്ടായ രക്തസ്രാവമാണ് മുഖ്യ മരണകാരണം എന്ന് അങ്ങിനെ സ്ഥിരീകരിക്കപ്പെട്ടു. Otzi- യുടെ തലയോട്ടിയിൽ ഉണ്ടായിരുന്ന ഒരു ക്ഷതവും, ആ ഭാഗത്ത് മസ്തിഷ്കത്തിൽ ഉണ്ടായ രക്തസ്രാവവും അദ്ധേഹം അമ്പേറ്റ് പാറയിൽ ഇടിച്ച് വീണപ്പോൾ സംഭവിച്ചതാണോ അതൊ മല്പിടുത്തത്തിനിടെ കല്ലുകൊണ്ടോ മറ്റോ ആരെങ്കിലും പ്രഹരിച്ചതാണോ എന്നും നമുക്കറിഞ്ഞുകൂടാ. Otzi - യുടെ വലത് കൈത്തണ്ടയിലും മൂർച്ചയേറിയ ആയുധംകൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു.
DNA വിശ്ലേഷണത്തിൽ കണ്ടെത്തിയ മറ്റ് ചില നിഗൂഢതകൾ; Otzi - ക്ക് അമ്പ് ഏൽക്കുന്നതിന് തൊട്ട് മുൻപോ അല്ലെങ്കിൽ അമ്പ് ഏറ്റതിന് ശേഷമോ നാല് വ്യക്തികളുമായി Otzi ഏറ്റുമുട്ടിയിട്ടുണ്ട് എന്നതായിരുന്നു. Otzi യുടെ കത്തിയിൽ ഒരാളുടെയും, രണ്ട് arrow കളിലുമായി രണ്ട് പേരുടെയും, Otzi - യുടെ കോട്ടിൽനിന്ന് നാലാമതൊരാളുടെയും രക്തത്തിന്റെ DNA ലഭിക്കുകയുണ്ടായി. Otzi ambush ചെയ്യപ്പെട്ടതാണോ, ശത്രുക്കൾ പിൻതുടർന്ന് പിടികൂടിയതാണോ , അതോ സൗഹൃദം നടിച്ച് വിജനമായ സ്ഥലത്ത് എത്തിച്ചശേഷം വധിച്ചതാണോ, പരിക്കേറ്റ നാല് അക്രമണകാരികൾക്ക് എന്ത് സംഭവിച്ചു..? ഒക്കെ Otzi ക്കും അക്രമണകാരികൾക്കും മാത്രം അറിയുന്ന കാര്യം. അതുകൊണ്ട് അത് നമ്മുടെ ഭാവനകൾക്ക് വിട്ടുകൊടുക്കാം
എന്തായാലും Otzi - അവസാന നിമിഷം വരെ ധീരമായി പോരാടിയശേഷമാണ് മരണത്തിന് കീഴടങ്ങിയത് എന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു.
എന്തുകൊണ്ടായിരിക്കാം കൊലയാളികൾ ആ കാലത്തെ ഏറ്റവും വിലയേറിയ വസ്തുവായ Otzi-യുടെ coper axe ഉപേക്ഷിച്ചത്, ഷോൾഡറിൽനിന്നും അമ്പ് വലിച്ചൂരി കൊണ്ടുപോവുകയും ചെയ്‌തു. Otzi - യുടെ മറ്റ് വസ്തുക്കളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷെ കൊലയാളികൾ തിരിച്ചറിയപ്പെടുന്നത് ഭയന്നിരുന്നോ.., കൊലപാതകത്തിന്റെ തെളിവായി അമ്പ്മാത്രം ഊരി എടുത്തതാകുമോ, നമുക്കറിയില്ല.
ഹിമപാതത്തിന്റെ തോതിനും ഭൂമിയുടെ ചെരിവിനും ആനുപാതികമായി glacier ദിവസം അഞ്ചും പത്തും സെന്റീമീറ്ററുകൾ താഴേക്ക് ചലിച്ചുകൊണ്ടിരിക്കും. അങ്ങിനെയെങ്കിൽ Otzi ഒരു സീസൺ കൊണ്ട്തന്നെ ഹിമപ്രവാഹത്തോടൊപ്പം താഴേക്ക് പതിക്കേണ്ടതാണ്. പക്ഷെ Otzi - യുടെ കാര്യത്തിൽ അവിടെ രണ്ട് അനുകൂല ഘടകങ്ങൾ പ്രവർത്തിച്ചതായി കാണാം, ഒന്ന് Otzi കിടന്നിരുന്നത് glacier ടോപ്പിൽ ആയിരുന്നതിനാൽ മുകൾഭാഗത്തുനിന്നുള്ള ഹിമത്തിന്റെ ഒഴുക്ക് കുറവായിരുന്നു, മറ്റോരു പ്രധാന ഘടകം Otzi വീണു കിടന്നതിന് ഇരുവശത്തുമായി സ്ലാബുകൾപോലുള്ള ഈരണ്ട് പാറകൾ ഉണ്ടായിരുന്നു. അതിൽ ഒരു പാറയുടെ പുറത്താണ് Otzi യുടെ ശരീരത്തിന്റെ മേൽഭാഗം കമഴ്ന്ന് കിടന്നിരുന്നത്. അയ്യായിരം വർഷത്തെ ഹിമപാളികൾ Otzi - ക്ക് മുകളിലൂടെ ഒഴുകിക്കൊണ്ടിരുന്നപ്പോഴും Otzi - യും അദ്ധേഹത്തിന്റെ മുകളിലുള്ള അല്പം മഞ്ഞും ചലിക്കാതെ ആ സ്ലാബുകൾ സംരക്ഷിച്ചിരിക്കണം.
ആരായിരുന്നു Otzi .., മൃദുലമായ അദ്ധേഹത്തിന്റെ ഉള്ളംകയ്യിലെ ചർമം പറയുന്നത് അദ്ധേഹം ഒരു കർഷകൻ ആയിരുന്നില്ല എന്നാണ്. Otzi വേട്ടയാടി നടന്നവനോ, ആട്ടിടയനോ ആയിരുന്നുവോ..? യൂറോപിൽ എവിടെനിന്നും ആ കാലഘട്ടത്തിൽ Coper axe കണ്ടുകിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് Otzi സമൂഹത്തിലെ പ്രധാനി ആയിരുന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല, വേട്ടയിനിന്നും മെല്ലെ മെല്ലെ കൃഷിയിലേക്ക് മാറിക്കൊണ്ടിരുന്ന അന്നത്തെ സമൂഹത്തിൽ Otzi യുടെ ഭാഗധേയം എന്തായിരുന്നു എന്നൊന്നും അറിയാൻ മാർഗമില്ല. നമ്മുടെ സംശയങ്ങളോടൊന്നും പ്രതികരിക്കാതെ ലോകത്തെ വിസ്മയിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ട് അയ്യായിരത്തി മുന്നൂറ്റി അൻപത് വർഷങ്ങൾക്ക് ശേഷവും Otzi - ഇറ്റലിയിലെ South Tyrol Museum of Archaeology യിലെ ശീതീകരിച്ച മുറിയിൽ വിശ്രമിക്കുകയാണ്. Glacier ആയിരുന്നോ അതൊ Museum ആണോ 0tzi- ക്ക് സുരക്ഷിതമായ ഇടം എന്ന് പറയണമെങ്കിൽ ഇനിയും ഒരു 5,000 വർഷം കഴിയെണ്ടിയിരിക്കുന്നു.
Tags
GK