കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം. ചീഫ് എൻജിനീയർ,അസിസ്റ്റന്റ് മാനേജർ/എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ.
ചീഫ് എൻജിനീയർ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലർ നിയമനമാണ്. ചീഫ് എൻജിനീയർ തസ്തികയിൽ കരാർ നിയമനമാകും.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്: യോഗ്യത:നിർദിഷ്ട വിഷയത്തിൽ ബി.ഇ./ ബി.ടെക്. ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ:ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
കൂടുതൽ വിവരങ്ങൾക്ക് www.kochimtero.org എന്ന വെബ്സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഡിസംബർ 15