പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ ജോലി നേടാം.
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
- സ്ഥാപനം : കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
- തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : Anticipated vacancies
- ശമ്പളം : 9,190 രൂപ മുതൽ 15,780 രൂപ വരെ
- നിയമന രീതി : നേരിട്ടുള്ള നിയമനം
- യോഗ്യത :പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 05-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
| Job Summary | |
|---|---|
| Firm | Kerala State Beverages (Manufacturing & Marketing) Corporation Limited |
| Post Name | Lower Division Clerk |
| Category No | 558/2021 |
| Educational Qualification | SSLC or equivalent qualification |
| Scale of Pay | Rs.9,190/- to Rs.15,780/- |
| Method of Recruitment | Direct Recruitment |
| Age Limit | 18 – 36 years |
| Last Date | 05 January 2022 |
ഒഴിവുകളുടെ എണ്ണം : Anticipated vacancies
NB : ഈ തസ്തികയുടെ 3% ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി (ചലനവൈകല്യമുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ/ശ്രവണവൈകല്യമുള്ളവർ/കാഴ്ചകുറവുള്ളവർ ) സംവരണം ചെയ്തിരിക്കുന്നു.
നിയമനരീതി : നേരിട്ടുള്ള നിയമനം.
പ്രായപരിധി :
- 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1985 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത