ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി നിയുക്തി - മെഗാ ജോബ് ഫെയർ കോട്ടയത്തും; ഇപ്പോൾ രജിസ്റ്റർ ചെയ്യാം


കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ  ഡിസംബർ 18ന് മെഗാ ജോബ് ഫെയർ നിയുക്തി 2021  സംഘടിപ്പിക്കുന്നു.

കോട്ടയം ബസേലിയസ്  കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം  ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ

ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ ,എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്,ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് ,എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം  ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എസ്എസ്എൽസി,പ്ലസ് ടു,ഐ.ടി.ഐ ,ഐ.ടി .സി ,ഡിപ്ലോമ,ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും https://share-eu1.hsforms.com/1X6kjhHJxRC2k-I-7xLPY7Qf35sd എന്ന വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യണം.
 

Previous Post Next Post