നവോദയ വിദ്യാലയ സമിതി
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി
തസ്തികകളിലായി 1925 ഒഴിവുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു.
നോയ്ഡയിലെ
ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കും ഭോപ്പാല്‍,
ചണ്ഡിഗഡ്, ഹൈദരാബാദ്, ജയ്പുര്‍, ലക്നോ,
പാറ്റ്ന, പൂനെ, ഷില്ലോംഗ് എന്നീ റീജണല്‍
ഓഫീസുകളിലേക്കും രാജ്യത്താകെയുള്ള 649
ജവഹര്‍ നവോദയ
വിദ്യാലയങ്ങളിലുമുള്ള
ഒഴിവുകളിലേക്കാണ് നവോദയ വിദ്യാലയ
സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10.
മാര്‍ച്ച്
ഒന്നു മുതല്‍ 11 വരെ നടത്തുന്ന
കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സിബിടി) ന്റെ
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അസിസ്റ്റന്റ്
കമ്മീഷണര്‍, സ്റ്റാഫ് നഴ്സ്,
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ്
അസിസ്റ്റന്റ്, ജൂണിയര്‍ ട്രാന്‍സലേറ്റര്‍,
ജൂണിയര്‍ എന്‍ജിനിയര്‍ (സിവില്‍),
സ്റ്റെനോഗ്രാഫര്‍, കംപ്യൂട്ടര്‍
ഓപ്പറേറ്റര്‍, കാറ്ററിംഗ് അസിസ്റ്റന്റ്,
ജൂണിയര്‍ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്, ഇലക്ട്രീഷ്യന് കം
പംബ്ലര്‍, ലാബ് അറ്റന്‍ഡന്റ്, മെസ്
ഹെല്‍പ്പര്‍ മാള്ട്ടിടാസ്കിംഗ് സ്റ്റാഫ്
(എംടിഎസ്) തസ്തികകളിലാണ് അവസരം.
അപേക്ഷിക്കേണ്ട
വിധം: www.navodaya.gov.in എന്ന വെബ് സൈറ്റിലൂടെ
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്
സന്ദര്‍ശിക്കുക.