ബോര്‍ഡര്‍ സെക്യൂരിറ്റി
ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്)
തസ്തികയിലേക്കുള്ള 2021- 2022 വര്‍ഷത്തെ
തെരഞ്ഞെടുപ്പ് വിജ്ഞാപനമായി.
പുരുഷന്മാര്ക്കും വനിതകള്‍ക്കും
അവസരമുണ്ട്. വിവിധ ട്രേഡുകളിലായി
2,788 ഒഴിവുകളുകളാണ് ഉള്ളത്.
പുരുഷന്- 2651, വനിത- 137. അപേക്ഷകള്‍
ഓണ്‍ലൈനായി സമര്‍പ്പിക്കണം. താത്ക്കാലിക
നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താന്‍
സാധ്യതയുണ്ട്.
ഒഴിവുകള്‍: കോബ്ലര്‍-
88, ടെയ്ലര്- 47, കുക്ക്- 897, വാട്ടര്‍
കാരിയര്‍- 510, വാഷര്‍മാന്‍- 338, ബാര്‍ബര്‍- 123,
സ്വീപ്പര്‍- 617, കാര്‍പ്പെന്റര്‍- 13,
പെയിന്റര്‍- മൂന്ന്, ഇലക്ട്രീഷ്യന്-
നാല്, ഡ്രോട്ട്സ്മാന്‍- ഒന്ന്, വെയ്റ്റര്‍- ആറ്,
മാലി- നാല്.
വനിത: കോബ്ലര്‍- മൂന്ന്,
ടെയ്ലര്- രണ്ട്, കുക്ക്- 47, വാട്ടര്‍
കാരിയര്‍- 27, വാഷര്‍മാന്‍- 18, ബാര്‍ബര്‍-
ഏഴ്, സ്വീപ്പര്‍- 33.
വിദ്യാഭ്യാസ യോഗ്യത:
മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡില്‍
രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബന്ധപ്പെട്ട
ട്രേഡില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്
കോഴ്സും ഒരു വര്‍ഷത്തെ
പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട
ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര
ഡിപ്ലോമ.
പ്രായം: 2021 ഓഗസ്റ്റ് ഒന്നിന് 18-
23 വയസ്. എസ്സി, എസ്ടി, ഒബിസി
വിഭാഗക്കാര്‍ക്ക് നിയമാനുസൃത
വയസിളവ് ലഭിക്കും.
ശാരീക യോഗ്യത:
പുരുഷന്:
ഉയരം 167.5 സെമീ നെഞ്ചളവ് 78- 81 സെമീ.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 162.5 സെമീ
ഉയരവും 76-81 സെമീ നെഞ്ചളവും.
ഉയരത്തിനനുസരിച്ച ഭാരം
ഉണ്ടായിരിക്കണം.
വനിത: ഉയരം 157 സെമീ.
(എസ്ടി വിഭാഗക്കാര്‍ക്കും ആദിവാസി
വിഭാഗക്കാര്‍ക്കും 150 സെമീ). ഉയരത്തിന്
അനുസരിച്ച ഭാരം ഉണ്ടായിരിക്കണം.
ശമ്പളം: 21,700- 69,100 രൂപ. പുറമേ മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷ:
www.rectt.bsf.gov.in എന്ന വെബ്സൈറ്റിലൂടെ
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.