ലക്‌നൗവിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 534 ഒഴിവ്. നേരിട്ടുള്ള നിയമനം. കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേനയാണു തിരഞ്ഞെടുപ്പ്. ഒാൺലൈനായി അപേക്ഷിക്കണം.
അവസരങ്ങൾ: സിസ്റ്റർ ഗ്രേഡ് II (431), ലോവർ ഡിവിഷൻ അസിസ്റ്റന്റ് (39), സ്റ്റോർ കീപ്പർ കം പർച്ചേസ് അസിസ്റ്റന്റ് (21), ഫാർമസിസ്റ്റ് ഗ്രേഡ് 3 (17), മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ (10), ലൈബ്രേറിയൻ ഗ്രേഡ് 3 (4), ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ (2), കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ (2), സയന്റിസ്റ്റ് ബി- ന്യൂക്ലിയർ മെഡിസിൻ (1), സയന്റിസ്റ്റ് എ- റേഡിയേഷൻ ഒാങ്കോളജി (1), സയന്റിസ്റ്റ് എ- റിസർച് ഒാഫിസർ (1), വെറ്ററിനറി ഒാഫിസർ (1), അസിസ്റ്റന്റ് ഡയറ്റീഷ്യൻ (1), ജൂനിയർ എൻജിനീയർ- ഇലക്ട്രിക്കൽ (1), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (1), സ്റ്റെനോഗ്രഫർ (1).
പ്രധാന തസ്തികകളുടെ യോഗ്യതയും ശമ്പളവും:
∙സിസ്റ്റർ ഗ്രേഡ് II: ബിഎസ്‌സി (Hons.) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, 2 വർഷ പരിചയം. 44,900-1,42,400.
∙ലോവർ ഡിവിഷൻ അസിസ്റ്റന്റ്: ബിരുദം, 1 വർഷ പരിചയം, ഹിന്ദി, ഇംഗ്ലിഷ് ടൈപ്പിങ് പ്രാവീണ്യം, കംപ്യൂട്ടർ അറിവ്. 25,500-81,100.
∙സ്റ്റോർ കീപ്പർ കം പർച്ചേസ് അസിസ്റ്റന്റ്: 55% മാർക്കോടെ സയൻസ്/കൊമേഴ്സ് ബിരുദം, മെറ്റീരിയൽ മാനേജ്മെന്റ് ഡിപ്ലോമ, കംപ്യൂട്ടർ അറിവ്, 2 വർഷ പരിചയം. 35,400-1,12,400.
∙ഫാർമസിസ്റ്റ് ഗ്രേഡ് 3: ഫാർമസി ഡിപ്ലോമ, 3 വർഷ പരിചയം. 29,200-92,300.
പ്രായം: 18-40. www.drrmlims.ac.in
