സംസ്ഥാനത്തെ
വിവിധ സഹകരണസംഘം/
ബാങ്കുകളില്‍ വിവിധ
തസ്തികളിലേക്ക് അപേക്ഷ
ക്ഷണിച്ചു. 320 ഒഴിവുകളാണ്
ഉള്ളത്. അസിസ്റ്റന്റ്
സെക്രട്ടരി/ ചീഫ്
അക്കൗണ്ടന്റ്- ആറ്, ജൂണിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍- 301, സിസ്റ്റം
അഡ്മിനിസ്ട്രേറ്റര്‍- മൂന്ന്,
സിസ്റ്റം സൂപ്പര്‍വൈസര്‍- ഒന്ന്,
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-
ഏഴ്, ടൈപ്പിസ്റ്റ്- മൂന്ന്
എന്നിങ്ങനെയാണ്
ഒഴിവുകള്‍.
നിയമന
രീതി: നേരിട്ടുള്ള നിയമനം.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന
ഒഎംആര്‍ പരീക്ഷയുടെയും
ബന്ധപ്പെട്ട സഹകരണ
സ്ഥാപനങ്ങള്‍ നടത്തുന്ന
അഭിമുഖത്തിന്റെയും
അടിസ്ഥാനത്തില്‍ പരീക്ഷാ
ബോര്‍ഡ് തയാറാക്കുന്ന റാങ്ക്
ലിസ്റ്റ് പ്രകാരം.
നിയമന
അധികാരി: ബന്ധപ്പെട്ട
സഹകരണസംഘം/
ബാങ്കുകള്‍.
അപേക്ഷ
സ്വീകരിക്കുന്ന അവസാന
തീയതി 29.12.2021 വൈകുന്നേരം അഞ്ച്
മണി.
പ്രായം: 1/1/2021 ന് 18 വയസ്. 40
വയസ് കവിയാന്‍ പാടില്ല.
പട്ടിജാതി/പട്ടിക
വര്‍ഗവിഭാഗക്കാര്‍ക്ക് അഞ്ചും
മറ്റു പിന്നാക്ക വിഭാഗകര്‍ക്കും
വിമുക്തഭടന്മാര്ക്കും
മൂന്നും വികലാംഗര്‍ക്ക് പത്തും
വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍
ഇളവ് ലഭിക്കും.
വിധവകള്‍ക്കും ഉയര്‍ന്ന
പ്രായത്തില്‍ അഞ്ചു വര്‍ഷം ഇളവ്
ലഭിക്കും.
പരീക്ഷാ ഫീസ്:
ഒന്നില്‍ കൂടുതല്‍ സംഘം/
ബാങ്കുകളിലേക്ക്
അപേക്ഷിക്കാം.
പൊതുവിഭാഗക്കാര്‍ക്കും വയസ്
ഇളവ് ലഭിക്കുന്നവര്‍
ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു
സംഘം/ ബാങ്കിന് 150 രൂപയും
തുടര്‍ന്നുള്ള ഓരോ സംഘം/
ബാങ്കിനും 50 രൂപ വീതവും
അധികമായി പരീക്ഷാ പീസായി
അടയ്ക്കണം. പട്ടികജാതി/
പട്ടികവര്‍ഗ വിഭാഗത്തിന്
അപേക്ഷയിലെ ഒരു സംഘം/
ബാങ്കിന് 50 രൂപയും
തുടര്‍ന്നുള്ള ഓരോ സംഘം/
ബാങ്കിന് 50 രൂപ വിതവും
അധികമായി പരീക്ഷാ ഫീസായി
അടയ്ക്കണം.
അപേക്ഷ
സമര്‍പ്പിക്കേണ്ടവിധം:
വിജ്ഞാപനവും അപേക്ഷയുടെ
മാതൃകയും സഹകരണ
സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ
www.csbkerala.org എന്ന വെബ്സൈറ്റില്‍
നിന്നും ലഭ്യമാണ്. പൂരിപ്പിച്ച
അപേക്ഷകള്‍ താഴെക്കാണുന്ന
വിലാസത്തില്‍ അയയ്ക്കുക.
വിലാസം:
സെക്രട്ടറി, സഹകരണ
സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള
സംസ്ഥാന സഹകരണ ബാങ്ക്
ബില്‍ഡിംഗ്, ഓവര്‍ ബ്രിഡ്ജ്,
ജനറല്‍ പോസ്റ്റ് ഓഫീസ്,
തിരുവനന്തപുരം 695001.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി ഡിസംബര്‍ 29.